പ്രീയപ്പെട്ട ദില്ലൂ, നിന്റെ മരണം വിശ്വസിക്കാനാവുന്നില്ലടാ...

ഇൻബോക്സിൽ നിറഞ്ഞ മെസേജ് കണ്ടപ്പോൾ തരിച്ചിരുന്നുപോയി...  വാട്സപ്പിൽ സന്ദേശം വന്നു കൊണ്ടേയിരുന്നു. തൊട്ട നിമിഷം വരെ ചിരിച്ചും കളിച്ചും നിന്നിരുന്ന ഒരാൾ ഒരു നിമിഷാർദ്ധം കൊണ്ടു ചലനമറ്റു പോകുന്നു, ദില്ലുവിന്റെ മരണം വല്ലാത്ത വേദനയാണ്.. 

കാൽപന്ത് കളിയുടെ കാല്പനിക ഭാവങ്ങൾക്ക് രോമാഞ്ചം പകർന്ന താരമായിരുന്നു ദിൽഷാദ്... കളി മൈതാനങ്ങളിൽ എല്ലാവരുടെയും മനം കവർന്ന മനുഷ്യൻ.. കാൽപന്തുകളിയിലെ എണ്ണം പറഞ്ഞ നല്ല കളിക്കാരിൽ ഒരാളായിരുന്നു ദില്ലു.. വല്ലായ്മകളുടെ ബാല്യകാലത്തും അതിജീവനത്തിന്റെ യുവത്വത്തിലും അവന്റെ മനസ് നിറയെ ഫുട്ബോളായിരുന്നു, മൈതാനമായിരുന്നു വലിയ ലോകം.മൊഗ്രാൽ ക്ലബ്ബുകളിൽ മാത്രമല്ല ഒരുപാട് ക്ലബ്ബുകൾക്ക് ദില്ലു ബൂട്ടണിഞ്ഞിട്ടുണ്ട്. ഒരുകാലത്തു വിക്ടറി പൈക്കയുടെ മിന്നും താരമായിരുന്നു... വിക്ടറിയുടെ വിജയങ്ങക്ക് പിന്നിൽ ദില്ലുവിന്റെ വിയർപ്പുമണിയുണ്ട്. നിന്റെ മരണം മനസ്സിൽ വിഷാദം സൃഷ്ടിച്ചിരിക്കുന്നു കാൽപന്തു കളിയിലെ ധന്യസ്മരണകൾ വേദനിപ്പിക്കുന്ന ചിത്രങ്ങളായി തെളിഞ്ഞുവരികയാണ്. 

മരണം ചിലപ്പോൾ അങ്ങിനെയാണ്.. നമ്മെ വല്ലാതെ സ്നേഹിച്ചു കളയും ഒടുവിൽ ചേർത്തു പിടിച്ചു കൊണ്ട് പോകും പ്രണയിനിയെപ്പോലെ..ജീവിച്ചു തീർക്കാൻ  കാലം ബാക്കിയുള്ളപ്പോൾ കുടുംബത്തെ അനാഥമാക്കി കട്ടിലേറിപ്പോയി. ആ കുടുംബത്തിന് ആകെയുണ്ടായിരുന്ന ആൺതരി, ആ ഉമ്മയുടെ നിലവിളികാതിൽ അലയടിക്കുന്നുണ്ട്.. 

ദില്ലു, നിന്റെ ഓർമ്മകൾ എന്നെ തളർത്തുകയാണ്, എനിക്ക്എ ഴുതാനാവുന്നില്ലടാ... സ്നേഹങ്ങളേ എല്ലാവരും പ്രാർത്ഥിക്കുക പടച്ച തമ്പുരാൻ ദില്ലുവിന്റെ പാപങ്ങൾ പൊറുത്ത് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ!!!! 

റഹീം കല്ലായം