മലപ്പുറത്ത് ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ 7പേർ ചേർന്ന് പീഡിപ്പിച്ചു, 2 പേർ അറസ്റ്റിൽ.

 

മലപ്പുറം. ഇൻസ്റ്റിഗ്രാം വഴി പരിചയപെട്ട യുവാവ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡനത്തിനിരയാക്കിയതിന് ശേഷം സുഹൃത്തുക്കൾക്ക് കൂടി കൈമാറി മാസങ്ങളോളം പീഡിപ്പിച്ചതായി പരാതി.

പിന്നീടങ്ങോട്ട് മയക്ക് മരുന്നിന് അടിമപ്പെട്ട പെൺകുട്ടിയിലുണ്ടായ  മാറ്റം വീട്ടുകാർ മനസിലാക്കി മെഡിക്കൽ പരിശോധനയും, അന്വേഷണവും നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരം പുറത്ത് വന്നത്. 

പെൺകുട്ടിയിൽ വീട്ടുകാർക്ക് നേരത്തെ യാതൊരുവിധ സംശയങ്ങളും തോന്നിയിരുന്നില്ല. പിതാവാകട്ടെ ഗൾഫിലുമാണ്. ഇൻസ്റ്റിഗ്രാമിൽ ആദ്യം പരിചയപ്പെട്ട യുവാവ് സ്നേഹം നടിച്ചു കഞ്ചാവും, മറ്റു മയക്ക് മരുന്നുകളും നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. പിന്നീട് 6സുഹൃത്തുക്കൾക്ക് കൂടി പെൺകുട്ടിയെ പരിചയപ്പെടുത്തി പീഢി പ്പിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ 2 പേരെ പിടികൂടിയിട്ടുണ്ട്. 5 പേർ ഒളിവിലാണ്.