പുതുമുഖങ്ങളെ വലയിലാക്കി നീലച്ചിത്ര നിർമ്മാണം

മുംബൈ. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹിന്ദി നടിയും മോഡലുമായ ഗഹനയുടെ നീലച്ചിത്ര നിർമ്മാണ കമ്പനിയിൽ നൂറുകണക്കിന് പുതുമുഖങ്ങളെയാണ് വലയിലാക്കിയതെന്ന്  പോലീസ്. മഡ് ഐലന്റിലെ  ബംഗാളിൽ എത്തിച്ച് ഇവരുടെ നഗ്നചിത്രങ്ങളും, അശ്ലീല രംഗങ്ങളും  ചിത്രീകരിച്ചാണ് കുറുക്കിലാക്കിയത്. 

നീല  ചിത്രങ്ങൾ സ്വന്തം  വെബ്സൈറ്റ് വഴി പ്രചരിപ്പിക്കും. 2000 രൂപയാണ് വെബ്സൈറ്റ് കാണാനുള്ള വരിസംഖ്യ. ഇത്തരത്തിൽ 87 ചിത്രങ്ങൾ ഇവർ ഇതിനകം സൈറ്റിൽ അപ്‌ലോഡ് ചെയ്തതായി പോലീസ് പറഞ്ഞു.ഒരു ചിത്രത്തിന് ഇരുപതിനായിരം രൂപ മാത്രമാണ് നടീനടന്മാർക്ക് പ്രതിഫലം.

3 പുതുമുഖ നടികൾ പരാതി നൽകിയതിനെ തുടർന്ന് മുംബൈ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് നീലച്ചിത്ര റാക്കറ്റ് കണ്ടെത്തിയത്.ഗ ഹനയുടെ ബംഗ്ലാവ്  റെയ്ഡ് ചെയ്ത പോലീസ് സംവിധായകനടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് കിട്ടിയ വിവരത്തിന്റെ  അടിസ്ഥാനത്തിലാണ് തുടർ നടപടികൾ സ്വീകരിച്ചത്.