നിയമസഭാ തിരെഞ്ഞെടുപ്പ്: നിലപാട് വ്യക്തമാക്കി കാന്തപുരം

തലശ്ശേരി. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ച ഉറപ്പാക്കാനാകുന്നവർ ജനപ്രതിനിധികളായി  തിരഞ്ഞെടുക്കപ്പെടണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന സ്റ്റുഡൻസ് കൗൺസിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണം. ഒപ്പം സാമൂഹിക വികസന പ്രവർത്തനങ്ങളുടെ തുടർച്ച സാധ്യമാക്കുന്നതിന് ആവശ്യമായ കരുതൽ മൂലധനം ഉറപ്പാക്കുന്നതിനും ജാഗ്രത പുലർത്തണം. രാജ്യത്തിൻറെ വൈജ്ഞാനിക ഹബ്ബാക്കി   കേരളത്തെ മാറ്റാനാണമെന്നും  കാന്തപുരം പറഞ്ഞു.