കർണാടകയിൽ ഗോവധ നിരോധന ബിൽ പാസ്സായി

ബംഗളൂരു. കോൺഗ്രസ് ജെഡിഎസ് അംഗങ്ങളുടെ എതിർപ്പിനിടെ  ശബ്ദവോട്ടോടെ കർണാടകയിലെ ഗോവധ നിരോധന -കന്നുകാലി സംരക്ഷണ ബിൽ 2020 നിയമ  നിർമ്മാണ സഭയിൽ പാസായി.

പ്രതിപക്ഷാംഗങ്ങൾ ബില്ലിന്റെ പകർപ്പ്  കീറിയെറിഞ്ഞു പ്രതിഷേധിച്ചു. ബില്ലിൽ ചർച്ചയ്ക്ക് സമയം അനുവദിച്ചില്ലെന്നും ശബ്ദവോട്ടോടെ ബിജെപി അംഗമായ ഡെപ്യൂട്ടി സ്പീക്കർ ഏകപക്ഷീയമായി പാസ്സാക്കുകയായിരുന്നുവെന്നും  കോൺഗ്രസ് ആരോപിച്ചു.