അൽ ബിർ ഇസ്ലാമിക്‌ പ്രീ സ്കൂൾ മൊഗ്രാൽ അഡ്മിനിസ്ട്രാറ്റീവ് ഓഫീസ് തുറന്നു


മൊഗ്രാൽ: പെർവാഡ് എസ്സ എസ്റ്റേറ്റിൽ കൂടുതൽ സൗകര്യത്തോടെ പ്രവർത്തനം തുടങ്ങുന്ന അൽ ബിർ  ഇസ്ലാമിക്‌ പ്രീ സ്കൂളിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ ഉൽഘടനം ബഹു :മൊഗ്രാൽ ജമാഅത്ത്  പ്രസിഡന്റും, മൊഗ്രാൽ വെൽഫയർ ട്രസ്റ്റ്‌ ചെയർമാനു മായ  ജനാബ് ഇദ്ദീൻ ഹാജ് നിർവഹിച്ചു. ചടങ്ങിൽ കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ പ്രൊഫസർ കാദർ മാങ്ങാട് മുഖ്യ അതിഥിയായിരുന്നു. അൽ ബിർ ജില്ലാ കോർഡിനേറ്റർ ജാബിർ ഹുദവി ചാലടുക്കം പ്രഭാഷണം നടത്തി. സയ്യിദ് ഹാദി തങ്ങൾ  അധ്യക്ഷത വഹിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി :താഹിറ യൂസുഫ്, വൈസ് :പ്രസിഡന്റ്‌ നാസർ മൊഗ്രാൽ  എസ്സ ക്യാമ്പസ് ഡയറക്ടർ റമീസ് റാസ,സയ്യിദ് ഹമ്ദുല്ല തങ്ങൾ,സത്താർ എരിയാൽ,എസ്സ മാനേജർ  അഗസ്റ്റിൻ പി ജി,എന്നിവർ  സംബദ്ധിച്ചു.കോർഡിനേറ്റർ റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.

keyword:albeer,islamic,school