പേനയിലും ബാറ്ററിയിലുമായി ഒളിപ്പിച്ചു കടത്തുകയായിരുന്ന 61 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി കാസറഗോഡ് സ്വദേശികൾ മംഗളൂറു വിമാനത്താവളത്തിൽ പിടിയിൽമംഗളൂരു: പേനയിലും, എമർജൻസി ലൈറ്റുകളുടെ ബാറ്ററി രൂപത്തിൽ പേസ്റ്റ് രൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമിച്ച കാസറഗോഡ് സ്വദേശികൾ മംഗളുരു എയർപോർട്ടിൽ പിടിയിലായി. ഏകദേശം 61.02 ലക്ഷം രൂപയുടെ മൂല്യമുള്ള 1.267 കിലോഗ്രാം സ്വർണ്ണമാണ് ഇവരുടെ പക്കലുണ്ടായിരുന്നത്.

ഫെബ്രുവരി 23 ശനിയാഴ്ച മംഗളുരുവിലെത്തിയ വിമാനത്തിലെ യാത്രക്കാരനായ പൈവളിഗെ സ്വദേശി അബ്ദുൾ റഷീദിൻറെ കയ്യിൽ നിന്നും 30,75,160 രൂപ വിലമതിക്കുന്ന സ്വർണ്ണം പിടിച്ചെടുത്തത്. ദുബായിൽ നിന്ന് എത്തിയ കസാർഗോഡ് സ്വദേശിയായ അബ്ദുൾ നിസ്സാദ് പുളിക്കൂർ മൂസയാണ് പേനകൾക്കുള്ളിൽ സ്വർണവും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഇയാളുടെ കയ്യിൽ നിന്നും 30,26,933 രൂപയുടെ മൂല്യമുള്ള സ്വർണ്ണവും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നു. പ്രതികളെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.