നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക :പുതിയ മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ

ദില്ലി: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പുതിയ നിബന്ധനകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽനിന്നും വരുന്നവർക്കായി വിമാന കമ്പനികൾ പ്രത്യേക അറിയിപ്പുകൾ പുറത്തിറക്കി .യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് തന്നെ എയർ സുവിധാ പോർട്ടലിൽ സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു .

www.newdelhiairport.in എന്ന വെബ്‌സൈറ്റ് വഴിയാണ് സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കേണ്ടത് .കഴിഞ്ഞ 14 ദിവസത്തിനിടെ നടത്തിയ മറ്റ് യാത്രകളുടെ വിവരങ്ങൾ ഈ ഡിക്ലറേഷനിൽ നൽകണം .യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂറിനിടെ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതുകയും അത് പോർട്ടലിൽ അപ്‍ലോഡ് ചെയ്യുകയും വേണം .
keyword:airindia-covid