കേരളത്തിൽ എയിംസ്ന് പ്രതീക്ഷ നൽകി വീണ്ടും കേന്ദ്ര സർക്കാർ

ന്യൂഡൽഹി : കേരളത്തിൽ ഓൾ  ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (AIMS) അനുവദിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി അശ്വിനി  കുമാർ ചൗബ പറഞ്ഞു. പാർലമെന്റ്ൽ കെ കെ രാജേഷ് എം പി യുടെ ചോദ്യത്തിനുള്ള മറുപടിയിലാണ്  കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്.

എയിംസ് സ്ഥാപിക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ നാല് സ്ഥലങ്ങളാണ് നിർദേശിച്ചിട്ടുള്ളത്. എവിടെ സ്ഥാപിക്കണം എന്നത് ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. എയിംസ് കാസറഗോഡ്  സ്ഥാപി ക്കണമെന്നാവശ്യപ്പെട്ട് നിരന്തരം സമര  രംഗത്തുള്ള കാസർഗോഡ് ജനങ്ങളെ അവഗണിച്ച്  തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളുടെ പേരാണ് സർക്കാർ മുന്നോട്ടുവച്ചിട്ടുള്ളത്. റോഡ്, റെയിൽ, വ്യോമ ഗതാഗത സൗകര്യങ്ങൾ എന്നിവ കണക്കിലെടുത്തായിരിക്കും എയിംസ് സ്ഥാപിക്കുക എന്നാണ് കേന്ദ്ര നിലപാട്.