കർഷക സമരം; ചർച്ചയ്ക്ക് തയ്യാറെന്ന് കൃഷിമന്ത്രി

ന്യൂഡൽഹി. കാർഷിക നിയമങ്ങൾ ഒന്നരവർഷം മരവിപ്പിക്കാമെന്ന വ്യവസ്ഥ  അംഗീകരിച്ചാൽ കർഷക സമരക്കാരുമായി ഏതുനിമിഷവും ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. 

ഇതിനിടയിൽ പുതിയ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയും, കർഷകരുടെ താല്പര്യവും  സംരക്ഷിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ ശ്രമിച്ചുവരുന്നു. കാർഷിക മേഖലയെ  ശക്തിപ്പെടുത്തുകയാണ് സർക്കാരിൻറെ ലക്ഷ്യമെന്നും തോമർ  പറഞ്ഞു.