കോവിഡ് വ്യാപനം: സാന്ത്വന സ്പർശം അദാലത്തിൽ രോഗികളും, കുട്ടികളും പങ്കെടുക്കരുത്

കാസറഗോഡ്. ഫെബ്രുവരി 8.9 തീയതികളിൽ നടക്കുന്ന സംസ്ഥാന സർക്കാരിൻറെ പരാതി പരിഹാര അദാലത്ത് സാന്ത്വന സ്പർശത്തിലേക്ക്‌ തീവ്രരോഗമുള്ളവരെയോ,  കിടപ്പുരോഗികളെയോ  നേരിട്ടോ, ആംബുലൻസുകളിലോ  കൊണ്ടുവരരുതെന്ന് ജില്ലാ  കളക്ടർ ഡോക്ടർ ഡി സജിത് ബാബു അറിയിച്ചു.

രോഗികൾക്ക് അവരുടെ പ്രതിനിധികൾ വഴിയോ, ബന്ധുക്കൾ വഴിയോ അദാലത്തിലേക്ക് അപേക്ഷിക്കാം. 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെയും അദാലത്തിലേക്ക് കൊണ്ടു വരാതിരിക്കാൻ ശ്രദ്ധിക്കണം.

അദാലത്തിലേക്ക് പുതുതായി അപേക്ഷ സമർപ്പിക്കാൻ പ്രത്യേക കൗണ്ടറുകൾ അദാലത്ത് നടക്കുന്ന കാസർഗോഡ് മുനിസിപ്പൽ ടൗൺഹാളിൽ സജ്ജീകരിക്കുമെന്നും കളക്ടർ അറിയിച്ചു.