കുമ്പളയിൽ വീണ്ടും വാഹനാപകടം : സ്ത്രീകളും, കുട്ടികളുമടക്കം നിരവധി പേർക്ക് പരിക്ക്

കുമ്പള :കുമ്പള ദേവി നഗർ ദേശീയപാതയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. കാസറഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്നു (KL 60F 7480) വാഗനർ മംഗളുരു ഭാഗത്തേക്ക് പോവുകയായിരുന്ന  (KA 19 AA 9159)  പിക്കപ്പ് വാനിൽഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. 

കാറിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമായതിനെ തുടർന്ന് മംഗളുരുവിലേക്ക് മാറ്റി. കാഞ്ഞങ്ങാട് ഭാഗത്തുള്ളവരാണ് അപകടത്തിൽ പെട്ടവരെന്ന് പറയുന്നു. കൂടുതൽ വിവരം അറിവായിട്ടില്ല.