തുടങ്ങിവെച്ച പദ്ധതികൾക്ക് തുടർച്ച വേണം - എ വിജയരാഘവൻ

ഉപ്പള. കാർഷിക പ്രക്ഷോഭങ്ങൾ കൊണ്ടും മറ്റും രാജ്യത്തെ എല്ലാ മേഖലകളിലും ജനജീവിതം ഏറെ ദുസ്സഹമായ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന അവസ്ഥയിൽ കേരളത്തിൽ ഇടതു സർക്കാർ സാധാരണ ജനങ്ങൾക്കായി നടത്തുന്ന പ്രവർത്തനങ്ങളാണ് ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുകയെന്ന് എൽ ഡിഎഫ് കൺവീനറും, സി പി എം സംസ്ഥന സെക്രട്ടറിയുമായ എ വിജയരാഘവൻ പറഞ്ഞു. ഉപ്പളയിൽ എൽഡിഎഫ് ന്റെ വടക്കൻ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിൽ യൂഡിഎഫ് -ബിജെപി മുന്നണികൾക്ക് തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരു വ്യക്തമായകാഴ്ചപ്പാട് ഇല്ല. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും അവർ രാഷ്ട്രീയം കളിക്കുകയായിരുന്നു. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.