കൊച്ചി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഷാൾ അണിയിക്കുകയും, മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തു.ചട്ടലംഘനം ആരോപിച്ചാണ് സസ്പെൻഷൻ.
കേരള ഐശ്വര്യ യാത്ര കൊച്ചിയിലെത്തിപ്പോഴാണ് പോലീസുകാർ കോൺഗ്രസ് നേതാക്കളെ സന്ദർശിച്ചത്. എറണാകുളം ഗെസ്റ്റ് ഹൗസിലായിരുന്നു സന്ദർശനം.