ഏതു സമയത്തും എവിടെയും സമരം നടപ്പില്ല - സുപ്രീംകോടതി

ന്യൂഡൽഹി. സമരത്തിനുള്ള അവകാശം എന്നത് ഏതു സമയത്തും എവിടെയും സമരം ചെയ്യാനുള്ള അവകാശമല്ലെന്ന് സുപ്രീംകോടതി. പൗരത്വ നിയമത്തിനെതിരെ ഡൽഹി ഷഹീൻബാഗിൽ  നടന്ന സമരം സംബന്ധിച്ച് സുപ്രീംകോടതി വിധി പുനഃ പരിശോധിക്കണമെന്ന   ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. 

നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ ജനത്തിന് അവകാശമുള്ള  പ്പോഴും പൊതു വഴികളും, പൊതു സ്ഥലങ്ങളും സ്ഥിരം സമരവേദി  ആക്കുന്നത് ഒരിടത്തും അനുവദിക്കാനാവില്ലെന്നാ  ണ് ഷഹീൻ ബാഗ് സമരം ചോദ്യംചെയ്ത ഹരജിയിൽ  കഴിഞ്ഞ ഒക്ടോബർ 7ന്  സുപ്രീം കോടതി വിധിച്ചത്. ഷഹീൻ ബാഗിലെ സമരക്കാരിലൊരാളായ കനീസ് ഫാത്തിമയാണ്  ഈ വിധിക്കെതിരെ പുനപരിശോധന ഹർജി നൽകിയത്.