മംഗളൂരുവിൽ റാഗിംഗ് കേസുകൾ വർധിക്കുന്നു : വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ

മംഗളൂരു. ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത കേസിൽ ഉള്ളാൾ പോലീസ് 11 മലയാളി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതോടെ മംഗളൂരുവിൽ വിവിധ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ. 

കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഇത് രണ്ടാംതവണയാണ് റാഗിംഗ് കേസിൽ മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾ അറസ്റ്റിലാവുന്നത്. നേരത്തെ ട്രെയിനുകളിലും റാഗിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഇന്നലത്തെ കേസിൽ കോളേജിലെ ജൂനിയറായ  അഞ്ച് മലയാളി വിദ്യാർത്ഥികളെയാണ് റാഗിംഗ്  ചെയ്തത്. മുടി മുറിച്ചു മാറ്റുക, താടി വടി പ്പിക്കുക, തീപ്പെട്ടികമ്പ് കൊണ്ട് മുടി അളപ്പിക്കുക എന്നിവ  ചെയ്യിപ്പിച്ചതായി റാഗിങ്ങിന് ഇരയായ വിദ്യാർഥികൾ നൽകിയ പരാതിയിൽ പറയുന്നു. ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്.  റാഗിങ്ങിന് ഇരയായ  വിദ്യാർത്ഥികൾ കോളേജ് മാനേജ്മെൻറ്ന്  പരാതി നൽകുകയായിരുന്നു.