കർഷകസമരം തീർക്കാൻ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഇടപെടൽ

ന്യൂഡൽഹി. വിവാദകാർഷിക   നിയമങ്ങൾ കേന്ദ്രസർക്കാർ രണ്ടു വർഷത്തേക്ക് മരവി പ്പിച്ചാൽ കർഷക സമരത്തിന് പരിഹാരം കാണാനാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമീരീന്ദർസിങ്. 

ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയാൽ കർഷക സംഘടനകളുമായി ചർച്ച ചെയ്യാമെന്നും അമരീന്ദ്രർസിങ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്  അദ്ദേഹം ഇത് വ്യക്തമാക്കിയത്.

കേന്ദ്ര സർക്കാർ തന്നെ ഇത്തരമൊരു നിർദേശം നേരത്തെ കർഷകർക്ക് മുന്നിൽ വെച്ചിരുന്നു. കർഷകർ ഇത്  അംഗീകരിക്കാതെ സമരവുമായി മുന്നോട്ടുപോകുകയായിരുന്നു. കർഷക സമരം അവസാനിപ്പിക്കാൻ നേരത്തെ തന്നെ പഞ്ചാബിൽ നിന്നുള്ള  ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്രസർക്കാറുമായും, കർഷക  സംഘടനകളുമായും ചർച്ച നടത്താൻ മുഖ്യമന്ത്രി അമ രീന്ദ്രസിങ് നിയോഗിച്ചിരുന്നു.