മൊഗ്രാൽ കടവത്ത് - കെ.കെ.പുറം വയൽ ലിങ്ക് റോഡ് നിർമ്മാണം യാഥാർത്ഥ്യമാക്കാൻ നിവേദനം നൽകി

 

മൊഗ്രാൽ:  കഴിഞ്ഞ കുറേ വർഷങ്ങളായി സാങ്കേതിക തടസ്സങ്ങൾ മൂലം യാഥാർത്ഥ്യമാവാതെ കിടക്കുന്ന മൊഗ്രാൽ കടവത്ത്-കെ.കെ.പുറം വയൽ ലിങ്ക് റോഡ്  നിർമ്മാണം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് 18ആം  വാർഡ് (മൊഗ്രാൽ) കമ്മിറ്റി ജില്ലാ പഞ്ചായത്ത്‌ അംഗം ജമീലാ സിദ്ദീഖിന് നിവേദനം നൽകി. റോഡിന്റെ അഭാവം മൂലം പതിനഞ്ചോളം വീട്ടുകാർ പ്രയാസപ്പെടുകയാണ്. രോഗികൾക്ക് ആശുപത്രിയിലെത്താൻ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. കാലവർഷം ശക്തമായാൽ കാൽനടപോലും ഈ പ്രദേശത്തുകാർക്ക് ദുസ്സഹമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.  പ്രധാന വികസന പദ്ധതികൾ ആസൂത്രണം ചെയ്യാനായി മൊഗ്രാലിൽ എത്തിയപ്പോഴാണ് ജമീലാ സിദ്ധീഖിന് ഇത്  സംബന്ധിച്ച് മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി നിവേദനം നൽകിയത്.

മുൻ പഞ്ചായത്ത് മെമ്പർമാരായ സെഡ്. എ. മൊഗ്രാൽ, ടി എം  ശുഹൈബ്, വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി ടി.കെ ജാഫർ , എം.ജി  അബ്ദുൽ റഹ്മാൻ,സിദ്ദീഖ് ദണ്ഡഗോളി, ഖലീൽ കടവത്ത്, ബി വി.ഹമീദ് മൗലവി, മുഹമ്മദ് ബാവ, കെ.ടി  മുഹമ്മദ്, അബ്ദുല്ല എ കെ, ബഷീർ ബി വി, സവാദ്, ആഷിഖ്, മുൻസിർ എച്ച്.എം തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.