എയിംസിനായി എ വിജയരാഘവന് നിവേദനം

കാസറഗോഡ്. കേന്ദ്ര സർക്കാരിന്റെ പരിഗണനയിലിരിക്കുന്ന എയിംസ്നായുള്ള പ്രൊപ്പോസലിൽ കാസറഗോഡ് ജില്ലയെ പരിഗണി ക്കണമെന്നാവശ്യപ്പെട്ട്  ജില്ലാ എയിംസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയും, എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവന് നിവേദനം നൽകി. 

സിസ്റ്റർ ജയ മംഗലത്ത്, അഡ്വ:നിസാം, ഫറീകോട്ടപ്പുറം, ബാലൻ പിലിക്കോട്, താജുദ്ദീൻ പടിഞ്ഞാറ്,കുഞ്ഞികൃഷ്ണൻ അമ്പലത്തറ, റാം കെ വികെ എന്നിവരാണ് നിവേദനം സമർപ്പിച്ചത്. അദ്ദേഹം പരിഗണിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.