സൗദി, കുവൈത്ത് വിലക്ക് : യാത്രക്കാർ തിരിച്ചെത്തിത്തുടങ്ങി

കോഴിക്കോട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് സൗദി, കുവൈത്ത്  എന്നിവിടങ്ങളിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയതോടെ വിസിറ്റിംഗ് വിസയിൽ  പോകാൻ യുഎഇയിൽ എത്തിയ യാത്രക്കാർ മടങ്ങുന്നു. നാട്ടിൽ നിന്ന് യുഎഇലെത്തി  ക്വറന്റീൻ പൂർത്തിയാക്കിയാലും,ക്വറന്റീൻ പ്രവേശിച്ചവരുമാണ്  യാത്രാ വിലക്ക് വന്നതോടെ  തിരിച്ചുവരാൻ നിർബന്ധിതരാകുന്നത്.

കുവൈത്തിൽ ഇ മാസം 15വരെയും, സൗദിയിൽ 28 വരെയുമാണ് യാത്രാ വിലക്ക്. ഇത് നീട്ടാനും സാദ്ധ്യത ഉള്ളതിനാലാണ് വിസിറ്റിംഗ് വിസക്കാർ ദുബായിൽ നിന്ന് മടങ്ങുന്നത്. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യാത്രാ വിലക്ക് വന്നതോടെ അബുദാബി-ദുബായ് വഴിയാണ് പലരും  സൗദിയിലേക്ക്  പുറപ്പെട്ടത്.