തൊഴിൽ പ്രശ്നത്തിൽ ഇടത് സംഘടനകൾക്ക് രണ്ട് നിലപാട് ചർച്ചയാവുന്നു

കോഴിക്കോട്. കേരളത്തിൽ പിൻവാതിൽ നിയമനത്തിന്റെ പേരിൽ നടക്കുന്ന സമരത്തോട് മുഖം തിരിക്കുന്ന സിപി എം പശ്ചിമ ബംഗാളിൽ കടകവിരുദ്ധ നിലപാട് ചർച്ചയാകുന്നു. 

ബംഗാളിൽ കോൺഗ്രസ്സുമായി ചേർന്നുകൊണ്ടാണ് തൊഴിൽ സമരവും ഉപരോധവുമെങ്കിൽ, കേരളത്തിൽ എല്ലാകാര്യങ്ങളിലും പരസ്പരം കടിച്ചുകീറുന്നതാണ് കോൺഗ്രസിന്റെയും, സി പി എമ്മിന്റെയും രാഷ്ട്രീയം. ഈ ഇരട്ട നിലപാടാണ് ബിജെപി ചോദ്യം ചെയ്യുന്നതും. 

തിരെഞ്ഞെടുപ്പ് സഖ്യത്തിനപ്പുറം ബംഗാളിൽ മമതയ്‌ക്കെതിരെ ശക്തമായ സമരപാതയിലാണ് കോൺഗ്രസ്സും, സ പി എമ്മും. അവിടെ തൊഴിൽ സമരങ്ങളെ പോലീസ് തർക്കുകയാണെന്ന് ആരോപിക്കുന്ന സിപിഎം കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് ബിജെപി ചോദിക്കുന്നു. രണ്ട് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെയും, സി പി എമ്മിന്റെയും വിത്യസ്ത നിലപാടുകൾ തുറന്ന് കാട്ടുകയാണ് തിരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി തുറന്ന് കാട്ടുക.