അടിക്ക് മേൽ ഇരുട്ടടി; പാചകവാതക വിലയും വർധിപ്പിച്ചു, പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും

ന്യൂഡൽഹി: ഇന്ധനവിലവർധനയിൽ നട്ടംതിരിയുന്ന സാധാരണക്കാരന് ഇരുട്ടടി നൽകിക്കൊണ്ട് പാചകവാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.

ഇതോടെ വീട്ടാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന് (14,2 കിലോഗ്രാം) ഡൽഹിയിൽ 769 രൂപയായി. രാജ്യത്ത് ഇന്ധനവില തുടർച്ചയായ ആറ് ദിവസമായി വർധിപ്പിച്ചിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പ്രീമിയം പെട്രോളിന് വില 100 കടന്നു.