കോവിഡ് :കർണാടക അതിർത്തികളിൽ ചെക് പോസ്റ്റുകൾ സ്ഥാപിക്കുന്നു

മംഗളൂരു. കേരളത്തിൽ കോവിഡ്  വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന പ്രധാന സ്ഥലങ്ങളിൽ ചെക്പോസ്റ്റ്  സ്ഥാപിക്കുമെന്ന് ദക്ഷിണ കന്നഡ  ഡെപ്യൂട്ടി കമ്മീഷണർ (കലക്ടർ) ഡോ: കെ വി രാജേന്ദ്ര പറഞ്ഞു. 

കേരളത്തിൽ നിന്ന് കർണാടകയിലേക്ക്  വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ചെക് പോസ്റ്റിൽ കാണിച്ചാലേ  ജില്ലയിലേക്ക് പ്രവേശനാനുമതി നൽകൂ. നിത്യേന വന്ന് പോകുന്ന വിദ്യാർത്ഥികൾ 15 ദിവസത്തിലൊരിക്കൽ ആർടിപിസിആർ പരിശോധന നടത്തി റിപ്പോർട്ട് കോളേജ്, സ്കൂൾ അധികൃതരെ കാണിക്കണം.

വാണിജ്യ ആവശ്യങ്ങൾക്കും വിനോദസഞ്ചാരത്തിനുമാ യി ദക്ഷിണ കന്നഡയിലെ ത്തുന്നവരും കോവിഡ്  പരിശോധനാഫലം കയ്യിൽ കരുതണം.