തീരദേശത്തെ അനധികൃത നിർമ്മാണം :പദ്ധതികൾ ക്രമപ്പെടുത്താൻ അവസരമൊരുക്കുന്നു

കൊച്ചി. സിആർസെഡ് നിയമപ്രകാരം മുൻകൂർ അനുമതിയില്ലാതെ തീരദേശ മേഖലകളിൽ നടപ്പിലാക്കിയ വൻകിട പദ്ധതികൾ ക്രമപ്പെടുത്താൻ കേന്ദ്ര പരിസ്ഥിതി  മന്ത്രാലയം അവസരമൊരുക്കുന്നു. നിർമ്മാണങ്ങൾ അനുവദീ യ തോതിലാണെങ്കിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള ഉപാധികൾ നിഷ്കർഷിച്ച് ക്രമപ്പെടുത്തും. അഞ്ചു കോടി രൂപയ്ക്ക് മുകളിലുള്ള  പദ്ധതികൾക്കാണ് തീരദേശ സംരക്ഷണ  നിയമപ്രകാരം മുൻകൂർ അനുമതി വേണ്ടത്.