മുംബൈ. 10 വർഷത്തിനകം ഇന്ത്യ ഊർജ ഉപഭോഗത്തിൽ യൂറോപ്യൻ യൂണിയനെ മറികടക്കുമെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി. ആഗോളതലത്തിൽ മറ്റു രാജ്യങ്ങളെക്കാൾ ഇന്ത്യയിലെ ഊർജ്ജ ഉപഭോഗം കുതിച്ചുയരുക യാണെന്നും ഏജൻസി വ്യക്തമാക്കി.
ഇന്ത്യയിലെ ജനസംഖ്യയും, മികച്ച സാമ്പത്തിക വളർച്ചയും, അതിവേഗമുള്ള നഗരവൽക്കരണവും,വ്യവസായവൽക്കരണവും ഊർജ്ജത്തിന് ആവശ്യം കൂട്ടുന്നു. വൈകാതെ ലോകത്തിലെ ഊർജ്ജ ഉപഭോഗത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് ഐഇഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തി ബൈറോൾ പറഞ്ഞു.
നിലവിൽ ചൈന, അമേരിക്ക, യൂറോപ്പ്യൻ യൂണിയൻ എന്നിവയ്ക്ക് പിന്നിൽ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം.