ബിജെപിയെ തോൽപിക്കാൻ തൃണമൂൽ വേണ്ടെന്ന് കോൺഗ്രസ് - ഇടത് സഖ്യം

കൊൽക്കത്ത. ബിജെപിയെ  പരാജയപ്പെടുത്താൻ ഇടതുപാർട്ടികളും, കോൺഗ്രസ്സും മമതാബാനർജികൊപ്പം അണിനിരക്കുകയാണ് വേണ്ടതെന്ന് തൃണമൂൽ കോൺഗ്രസ്. തൃണമൂലിന്റെ  ആഹ്വാനം  തള്ളിയ കോൺഗ്രസ് ഇടതുസഖ്യം ബിജെപിയുടെ 'ബി'ടീമായാണ്  മമതയുടെ പാർട്ടി  പ്രവർത്തിക്കുന്നതെന്ന് തിരിച്ചടിച്ചു. 

തൃണമൂൽ കോൺഗ്രസിൽ നിന്ന് പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞു  പോക്ക് ബംഗാളിൽ മമതയുടെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെയാണ് മമത വിശാല സഖ്യത്തിന്  ആഹ്വാനം  ചെയ്യുന്നത്.