ശൈശവ വിവാഹങ്ങൾ കൂടുന്നു: വിവരമറിയിച്ചാൽ 2500 രൂപ

തിരുവനന്തപുരം. ശൈശവ  വിവാഹങ്ങൾ തടയാൻ പുതിയ പരിപാടിയുമായി സർക്കാർ. ശൈശവ  വിവാഹങ്ങളെ കുറിച്ച് അറിയിക്കുന്നവർക്ക് പാരിതോഷികമായി 2500 രൂപ നൽകും. കേരളത്തിൽ ശൈശവ വിവാഹങ്ങൾ കൂടിവരുന്നതായാണ് വിലയിരുത്തൽ. ചില പ്രത്യേക പ്രദേശങ്ങളിൽ ആകെ നടക്കുന്ന വിവാഹങ്ങളിൽ 17 ശതമാനവും 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ താണെന്ന് സാമൂഹികനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ  പറഞ്ഞു.

എവിടെയെങ്കിലും ശൈശവ വിവാഹം നടന്നാൽ അത് അധികൃതരുടെ ശ്രദ്ധയിൽ പെടാൻ ഇപ്പോൾ തടസ്സങ്ങളുണ്ട്.  നാട്ടുകാരോ, സന്നദ്ധ സംഘടനാ പ്രവർത്തകരോ  വേണം അറിയിക്കാം.ഇത് അറിയിക്കാൻ തയ്യാറാകുന്നവർ വിരളം. 

അധികൃതരുടെ കണ്ണ് വെട്ടിക്കാൻ മറ്റു സംസ്ഥാനങ്ങളിൽ കൊണ്ടുപോയി കുട്ടികളെ വിവാഹം കഴിപ്പിക്കുന്ന രീതിയും വ്യാപിക്കുന്നുവെന്ന്  ബിജുപ്രഭാകർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് വിവരം നൽകാൻ തയ്യാറാകുന്നവരെ പ്രോത്സാഹിപ്പിക്കാൻ പാരിതോഷികം പ്രഖ്യാപിച്ചത്.