ഭെൽ -ഇ എം എൽ പദ്ധതി : കേന്ദ്രമന്ത്രി ഉറപ്പു നൽകിയെന്ന് ഉണ്ണിത്താൻ

ന്യൂഡൽഹി. കേന്ദ്ര-സംസ്ഥാന സർകാറുകളുടെ സംയുക്ത സംരംഭമായ കാസർഗോട്ടെ ബിഎച്ച് ഇ എൽ-ഇഎംഎൽന്റെ 51 ശതമാനം ഓഹരി സമയബന്ധിതമായി സംസ്ഥാന സർക്കാറിന് വിട്ടുനൽകാൻ കേന്ദ്രം തയ്യാറാണെന്ന് ഘന വ്യവസായ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ ഉറപ്പുനൽകിയതായി രാജ്മോഹൻ ഉണ്ണിത്താൻ എം പി അറിയിച്ചു.

കമ്പനിയുടെ ഓഹരി മൂലധനത്തിൽ 51 ശതമാനം സംസ്ഥാന സർക്കാർ ഏറ്റെടുക്കാനുള്ള സന്നദ്ധത കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടും തുടർ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നിവേദനം നൽകിയതെന്ന്  ഉണ്ണിത്താൻ പറഞ്ഞു.