ന്യൂഡൽഹി. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിന് ഉചിത സമയത്ത് സംസ്ഥാനപദവി നൽകുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ രാജ്യസഭയിൽ പറഞ്ഞു.
ആരുടേയും സമ്മർദ്ദം കൊണ്ടല്ല ജമ്മു കാശ്മീരിൽ ഇൻറർനെറ്റ് സംവിധാനം പുനഃ സ്ഥാപിച്ചതെന്നും, ബിജെപി സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങാറില്ലെന്നും അമിത് ഷാ പറഞ്ഞു.