ജില്ലയിൽ എയിംസ് തിരെഞ്ഞെടുപ്പ് വിഷയമാകും

മൊഗ്രാൽ: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ എയിംസ്  വിഷയമാക്കാൻ രാഷ്ട്രീയ പാർട്ടികളിൽ നീക്കം.എയിംസ്  കാസർഗോഡ് ജില്ലയിൽ അനുവദിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെ യുഡിഎഫും,  ബിജെപിയും  രാഷ്ട്രീയ വിഷയമാക്കി ഉയർത്തികൊണ്ട് വരും. 

എയിംസ് കോഴിക്കോട് ജില്ലയിൽ സ്ഥാപിക്കണമെന്ന നിലപാടാണ് സി പി എമ്മിനും, സംസ്ഥാന സർക്കാറിനുമുള്ളത്. കേന്ദ്ര സർക്കാരിന് നൽകിയ പ്രൊപ്പോസലിലും കോഴിക്കോട് ജില്ലയെയാണ് സംസ്ഥാനസർക്കാർ എയിംസ്നായി  നിർദേശിച്ചിട്ടുള്ളത്.

ഈ വിഷയത്തിൽ ജില്ലയിലെ ജനപ്രതിനിധികൾ ഉറക്കം നടക്കുകയാണെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു. ജനപ്രതിനിധികളുടെ ഇടപെടലും, അതിശക്തമായ ജനകീയ മുന്നേറ്റവും, രാഷ്ട്രീയ ഇടപെടലുകളും ഉണ്ടെങ്കിലേ  കാസർഗോഡ് ജില്ലയിൽ എയിംസ്  പരിഗണിക്കാൻ ഇടയുള്ളൂവെന്നാണ് അഭിപ്രായം. 

രാജ്യത്ത് എയിംസ്ന്  വേണ്ടി ജനകീയ പ്രക്ഷോഭം നടന്ന ഏക ജില്ലയാണ് കാസർഗോഡ്. ജില്ലയിൽ ആരോഗ്യ മേഖല  നേരിടുന്ന അവഗണനയാണ് ഈ ആവശ്യം ഉയർന്നു വരാനും, പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും ജനങ്ങൾ  മുന്നോട്ടുവന്നത്. കാസർഗോഡ് മെഡിക്കൽ കോളേജിന്റെയും,ടാറ്റ  ആശുപത്രിയുടെയും അവസ്ഥ ഇതിനുദാഹരണമായി അവർ  ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഏക പരിഹാരം എയിംസ് എന്ന ആവശ്യം ജനങ്ങൾ മുന്നോട്ട് വെക്കുന്നതും. 

ശക്തമായ രാഷ്ട്രീയ സമ്മർദ്ദം ഇല്ലാതെ എയിംസ്  കാസർഗോഡ് ജില്ലയിൽ എത്തില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് എത്തുമ്പോൾ എയിംസ്  എന്ന വിഷയം കൂടി ചർച്ച ചെയ്യാനാണ് ഇതിന്  വേണ്ടി പോരാടുന്ന വരുടെ നീക്കം.