എയിംസ് നിയമസഭാ തിരെഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ യുഡിഎഫ്

കാസറഗോഡ്: കേന്ദ്രസർക്കാർ കേരളത്തിൽ അനുവദിക്കുന്ന എയിംസ്  സ്ഥാപിക്കുന്നതിനായി കോഴിക്കോട് ജില്ലയെ  തീരുമാനിച്ചു എന്നുള്ള വാർത്തകൾ  ശരിയല്ലെന്ന് ല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി.സംസ്ഥാന സർക്കാർ നൽകിയ പ്രൊപ്പോസലുകളിൽ കാസറഗോഡിനെയും ഉൾപ്പെടുത്തണമെന്ന് നേരത്തെ ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതാണെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. 

എൻഡോസൾഫാൻദുരിതവും, കോവിഡ് കാലത്തുണ്ടായ ചികിത്സാരംഗത്തെ പ്രതിസന്ധികളും പരിഗണിച്ച് കാസർഗോടിന് എയിംസ്  അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരങ്ങൾ നടന്നു വരുന്നതിനിടെയാണ് കോഴിക്കോഡിനായി  സംസ്ഥാന സർക്കാർ പ്രപ്പോസൽ  സമർപ്പിച്ചത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു. വിഷയം നിയമസഭാ തിരെഞ്ഞെടുപ്പിൽ ഉയർത്തികൊണ്ട് വരാനാണ് ഇപ്പോൾ യുഡി എഫ് നീക്കം. ഇതിന്റെ ആദ്യവെടിയാണ് ഉണ്ണിത്താൻ പൊട്ടിച്ചിരിക്കുന്നത്. 

സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നാൽ കാസരഗോടിനെ കൂടി ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിന് പുതിയ പ്രൊപ്പോസൽ സമർപ്പിക്കുമെന്ന് ഉണ്ണിത്താൻ പറയുന്നു.അതെ സമയം ഈ വിഷയത്തിൽ ബിജെപിയും, സിപി എമ്മും പ്രതികരിച്ചിട്ടില്ല. 

കാസറഗോഡ് ജില്ലയ്ക്ക് എയിംസ് അനുവദിച്ചു കിട്ടുന്നതിന് വേണ്ടി സമര പരിപാടികൾ ആസൂത്രണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംഘടനകൾ.