ഒമ്പതാം ക്ലാസുകാരെ ഒരു ദിവസം സ്കൂളിൽ എത്തിക്കാൻ ശുപാർശ

തൃശ്ശൂർ. അടുത്ത വർഷത്തെ പത്താം ക്ലാസുകാരെന്ന നിലയ്ക്ക് ഇക്കൊല്ലത്തെ ഒമ്പതാംക്ലാസ് കുട്ടികളെ ഒരു ദിവസം സ്കൂളിൽ എത്തിക്കാൻ സാധ്യത. വിദ്യാഭ്യാസ വകുപ്പിന്റെ  കീഴിലുള്ള ഗുണമേന്മ മേൽനോട്ട സമിതിയുടെ ഈ ശുപാർശ സർക്കാർ അംഗീകരിച്ചാലാണ് ഇത് നടപ്പാവുക. 

വരുംദിവസങ്ങളിൽ കോവിഡ്  വ്യാപനതോത് ഗണ്യമായി കൂടിയി  ല്ലെങ്കിൽ ശുപാർശയ്ക്ക്  സർക്കാർ അംഗീകാരം നൽകും. അടുത്ത വർഷത്തെ എസ്എസ്എൽസി വിദ്യാർഥികൾ എന്ന നിലയ്ക്ക് ഒമ്പതാം ക്ലാസുകാർക്ക് മാനസിക പിന്തുണ നൽകുകയാണ് ലക്ഷ്യം.

മാർച്ച് 6, 8, 9 തീയതികളിലാണ് കുട്ടികളെ സ്കൂളിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നത്. ഒമ്പതാം ക്ലാസിലെ മൊത്തം കുട്ടികളെ 6 ബാച്ചുകളാ  യി തിരിക്കണം.ഒരു ബാച്ചിന്  ഏതെങ്കിലും ഒരു ദിവസം ഉച്ചയ്ക്ക് മുൻപോ,  ശേഷമൊ  ആയിരിക്കും സ്കൂളിൽ എത്തേണ്ടി  വരിക.