
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസല്‍ ലിറ്ററിന് 25 പൈസയും പെട്രോളിന് 28 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93 രൂപ 7 പൈസയും ഡീസല്‍ ലിറ്ററിന് 87 രൂപ 61 പൈസയുമായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91 രൂപ 9 പൈസയും ഡീസലിന് 85 രൂപ 76 പൈസയുമായി വര്‍ധിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തില്‍ പെട്രോളിന് 91.67 പൈസയും ഡീസല്‍ ലിറ്ററിന് 86.32 പൈസയുമാണ് പുതിയ വില. കഴിഞ്ഞ രണ്ടാഴ്ച്ചയില്‍ രണ്ട് ദിവസമൊഴികെ മറ്റെല്ലാ ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. ഈ മാസം പെട്രോള്‍ ലിറ്ററിന് നാലര രൂപ വീതവും ഡീസലിന് 4.90 രൂപയുമാണ് വര്‍ധിച്ചത്. രാജ്യത്ത് രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പെട്രോള്‍ വില ഇതിനോടകം നൂറ് കടന്നിട്ടുണ്ട്. 9 മാസത്തിനിടെ ഇന്ധനവില വര്‍ധിച്ചത് 21 രൂപയാണ്. 48 തവണകളിലായിട്ടാണ് ഈ വിലവര്‍ധനവ് ഉണ്ടായിരിക്കുന്നത്.
2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയപ്പോള്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.
ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും.