ദേശീയപാതയ്ക്കായി ഭൂമി വിട്ട് കൊടുത്ത 600ഓളം പേർക്ക് പണം നൽകാൻ നടപടി

കാസറഗോഡ്. ജില്ലയിൽ ദേശീയപാത വികസനത്തിന് ഭൂമി വിട്ട് കൊടുത്ത 600ഓളം  ഉടമകൾക്ക് പണം നൽകാൻ നടപടിയായി. 258കോടി രൂപ ഇതിന് നീക്കിവെച്ചിട്ടുണ്ട്. പണം അനുവദിക്കുന്നതുമായി ബന്ധപെട്ട് ഉടമകൾക്ക് നോട്ടീസ് അയച്ചതായി ദേശീയപാത ലാൻഡ് അക്യസിഷൻ സ്പെഷൽ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. നോട്ടീസ് ലഭിച്ചവർ  ആവശ്യമായ രേഖകൾ സ്‌പെഷൽ തഹസിൽദാർക്ക് നൽകണം. മുഴുവൻ രേഖകളും ഹാജരാകുന്നവർക്ക്  നഷ്ടപരിഹാരത്തുക ഉടൻ നൽകും.