തലപ്പാടി പരിശോധനാ കേന്ദ്രത്തിലെത്തിയ 5 കാസറഗോഡ് സ്വദേശികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

മഞ്ചേശ്വരം. തലപ്പാടിയിൽ കോവിഡ്  പരിശോധനയ്ക്ക് കർണാടക സർക്കാർ ഏർപ്പെടുത്തിയ കേന്ദ്രത്തിൽ ഇന്നലെ പരിശോധനയ്ക്ക് വിധേയരായ  5 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.

കാസർഗോഡ് നിന്നെത്തിയ  അഞ്ച് പേർക്കാണ് കോവിഡ്  സ്ഥിരീകരിച്ചതെന്ന്  കർണാടകയുടെ താൽക്കാലിക പരിശോധന കേന്ദ്രം അധികൃതർ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി  കർണാടകാതിർത്തിയിൽ പ്രവർത്തിക്കുന്ന താൽക്കാലിക പരിശോധനാ  കേന്ദ്രത്തിൽ ഇതുവരെ ആയിരത്തോളം പേരെ പരിശോധിച്ചു. ഹൈ കോടതി നിരീക്ഷണം വന്നതിന് ശേഷം പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് ജീവനക്കാർ പറഞ്ഞു.