കോവിഡ് സ്കൂളുകളിലെത്തുന്നു; 53 ദിവസത്തിനിടെ രോഗം പടർന്നത് 589 വിദ്യാർത്ഥികൾക്ക്

കാഞ്ഞങ്ങാട്. കോവിഡ്  സ്കൂളിലെത്തുന്നത് അധ്യാപകരിലും, രക്ഷിതാക്കളിലും ഭീതിയിലാക്കുന്നു. നിലവിൽ 10, 12 ക്ലാസ്സുകൾക്ക് മാത്രമാണ് അധ്യായനം. എന്നിട്ടും കോവിഡ് വ്യാപനം  സ്കൂളുകളെ  പിടിമുറുക്കുത് വിദ്യാർത്ഥികൾക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നു. 

10ആം ക്ലാസ്സ്‌ പരീക്ഷയും പടിവാതിക്കളിലാണ്. അടുത്ത മാസം ആദ്യം മാതൃകാ പരീക്ഷ തുടങ്ങും. ഇതിനിടയിൽ കോവിഡ് വിദ്യാർത്ഥികളിൽ  വ്യാപിക്കുന്നത് ആരോഗ്യവകുപ്പിന്റെയും ഉറക്കം കെടുത്തുന്നുണ്ട്. ജനുവരി 1 മുതൽ ഇതുവരെ 53 ദിവസത്തിനിടെ ജില്ലയിൽ 589 വിദ്യാർത്ഥികൾക്ക് കോവിഡ് ബാധിച്ചു. 89 അധ്യാപകർക്കും.