ഗോവയിൽ ഒരു ഡസൻ മാങ്ങയ്ക്ക് 5000 രൂപ

പനാജി. മാങ്ങയുടെ കൂട്ടത്തിൽ ഗോവയിൽ ഏറ്റവും മുന്തിയ ഇനവും, ഏറ്റവും രുചിയുയുള്ള "മാന്കുറ'' മാങ്ങയ്ക്ക് പനാജി  മുനിസിപ്പൽ മാർക്കറ്റിൽ കഴിഞ്ഞദിവസം ഈ സീസണിൽ ആദ്യത്തെ സ്റ്റോക്ക് എത്തിയപ്പോൾ വില 12 എണ്ണത്തിന് 5000 രൂപ. 

മാങ്ങ ഏറെ ഇഷ്ടപ്പെടുന്നവരാണ് ഗോവക്കാർ. അവർക്ക് വിലയല്ല  പ്രധാന്യം രുചിയാണ്. അത് കൊണ്ട് തന്നെ 5000 രൂപയ്ക്ക് മാങ്ങ വിറ്റഴിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇതേ  മാങ്ങയ്ക്ക് ഡസന് 1200 രൂപയായിരുന്നു വില. സാധാരണ ഏപ്രിൽ ആകുമ്പോഴേക്കും 600 രൂപയ്ക്കും മെയ് മാസത്തിൽ 500 രൂപയ്ക്കും മാന്കുറ മാങ്ങ കിട്ടുമായിരുന്നു.

ഇത്തവണ തണുപ്പു കുറഞ്ഞതിനാൽ മാവുകൾ നന്നായി പൂത്തില്ല. മാത്രമല്ല ഉള്ള  പൂവുകളും കരിഞ്ഞുപോയി. അതുകൊണ്ട് കമ്പോളത്തിൽ മാങ്ങയുടെ വരവ് തീരെ കുറഞ്ഞത് വിലക്കയറ്റത്തിന് ഇടയാക്കിയെന്ന് കച്ചവടക്കാർ പറയുന്നു.