5 പൂച്ചകൾ ഒന്നൊന്നായി ചത്തു, പൂച്ചയുടെ ജഡം പോസ്റ്റ്മോർട്ടത്തിന്

കോഴിക്കോട്. അടുത്ത വീട്ടിൽ നിന്ന് തിരിച്ചെത്തിയ അഞ്ച് പൂച്ചകൾ ഒന്നൊന്നായി ചത്ത സംഭവത്തിൽ വീട്ടമ്മയുടെ പരാതിയിൽ  അയൽവാസിക്കെതിരെ കേസെടുത്ത് പോലീസ്. മൃഗങ്ങളോടുള്ള ക്രൂരതയ് ക്കാണ് തറ്റാംകൂട്ടിൽ സന്തോഷിനെ പേരിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തത്. അയൽവാസി ഇ കെ ഹേ നയാണ് വീട്ടിലെ അരുമകളായ പൂച്ചകളുടെ ദാരുണാന്ത്യത്തിൽ  മനംനൊന്ത് പരാതി കൊടുത്തത്. 

ഹേനയുടെ വീട്ടിൽ വളർത്തുന്ന 5 പൂച്ചകളാണ് ചത്തത്.ഈ മാസം ഒന്നാം തീയതി രാത്രി പത്തുമണിയോടെ അയൽ വീട്ടിൽ നിന്ന് മതിൽ ചാടി തിരിച്ചെത്തിയ പൂച്ച  മുറ്റത്ത് പിടഞ്ഞു ചത്തു. അതിൻറെ പിറകെ  രണ്ട് പൂച്ചക്കുട്ടികൾ കൂടി വീട്ടിൽ തിരിച്ചെത്തി. അടുത്ത ദിവസം രാവിലെയോടെ വായിൽ നിന്ന് നുരയും പതയും വന്ന് ചാകുകയായിരുന്നു.പിറ്റേ ദിവസവും ഒരു പൂച്ചക്കൂടി ചത്തതോടെ ഹേന പരാതി നൽകുകയായിരുന്നു. 

പൂച്ചകളുടെ ശല്യം കൂടുന്നുവെന്നും ഇത് തുടർന്നാൽ വിഷം കൊടുത്തു കൊല്ലുമെന്ന്  അയൽക്കാരൻ ഭീഷണി പ്പെടുത്തിയതായി വീട്ടമ്മ  പറയുന്നു.ചത്ത ഒരു പൂച്ചയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്തു രാസപരിശോധനയ്ക്ക് അയച്ചു. സാമ്പിളിന്റെ ഫലം  ലഭിച്ചാലെ മരണകാരണം അറിയാനാവൂ. അതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.