തരംഗിണി സ്പോർട്സ് ക്ലബ് 41-ാം വാർഷികവും പുതിയ കെട്ടിടോദ്ഘാടനവും വെള്ളിയാഴ്ച്ച


കുമ്പള: സാമുഹിക സാംസ്കാരിക കായിക മേഖലകളിൽ പ്രവർത്തിച്ചു വരുന്ന സുബ്ബയക്കട്ട തരംഗിണി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ നാൽപത്തി ഒന്നാം വാർഷികാഘോഷവും പുതുതായി നിർമിച്ച ക്ലബ് കെട്ടിടത്തിൻ്റെ ഉദ്ഘാടനവും വെള്ളിയാഴ്ച്ച വൈകിട്ട് നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  പ്രമുഖ ഫുട്ബോൾ താരം മുഹമ്മദ് റാഫി ക്ലബ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും.

വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച പ്രമുഖരെ ആദരിക്കും. ഇതോടനുബന്ധിച്ച് വൈകിട്ട് ജില്ലാതല വോളിബോൾ ടൂർണമെൻ്റ് നടക്കും. രാത്രി എട്ടിന് നടക്കുന്ന വാർഷികാഘോഷ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്  അംഗം അശോക് ബണ്ഡാരി, അധ്യക്ഷനാകും. പൈവളിഗെ പഞ്ചായത്ത് പ്രസിഡൻ്റ് ജയന്തി, മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ റഹ്മാൻ, മുനീർ ഹാജി, വി.വി.പി മുസ്തഫ, സി.എ സുബൈർ, ബി.എ കാദർ, ബി.എ ബഷീർ തുടങ്ങിയവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ബി.എ കാദർ, കൺവീൻ ബി.എ ബഷീർ, ക്ലബ് സെക്രട്ടറി അബ്ദുല്ല, വാർഡ് അംഗം അശോക് ബണ്ഡാരി, വൈസ് പ്രസിഡൻ്റ് മുഹമ്മദ്, ട്രഷറർ അബ്ദുൽ റഹിമാൻ, ഗൾഫ് പ്രതിനിധി ജാഫർ എന്നിവർ സംബന്ധിച്ചു.