സ്കൈബ്ലൂ പ്രീമിയർ ലീഗ് 4 ലീന അറേബ്യൻസിന് രണ്ടാം കിരീടം

മുണ്ട്യത്തടുക്ക: സ്കൈബ്ലൂ സ്പോർട്സ് ആൻഡ്‌ ആർട്സ് ക്ലബ്ബ് മുണ്ടിത്തടുക്ക പള്ളത്തിന്റെ മുപ്പത്തി എട്ടാം വാർഷികം പ്രമാണിച്ചു നടത്തിയ സ്കൈബ്ലൂ പ്രീമിയർ ലീഗ് നാലാം പതിപ്പിൽ ലീന അറേബ്യൻസ് ചാമ്പ്യന്മാരായി ഇത് രണ്ടാം തവണയാണ് ക്ലബ്ബിന്റെ ഫൗണ്ടർ മെമ്പർ കൂടിയായ മജീദ് കൽക്കത്ത യുടെ ഉടമസ്ഥതയിലുള്ള ടീം കിരീടം ചൂടുന്നത്. വാശിയെറിയ ഫൈനൽ മത്സരത്തിനൊടുവിൽ  ഡിസി ഇലവെൻസ് പള്ളം രണ്ടാം സ്ഥാനക്കാരായി.

കഴിഞ്ഞ മുപ്പത്തിഏഴ് വർഷങ്ങളായി പ്രദേശത്ത് കലാ കായിക സാംസ്‌കാരിക ആതുര വിദ്യാഭ്യാസ രംഗങ്ങളിൽ മികവുറ്റ പ്രവർത്തനങ്ങൾ നടത്തി ജില്ലയിൽ തന്നെ പ്രസിദ്ധി ആർജിച്ച സ്കൈബ്ലൂ അതിന്റെ മുപ്പത്തി എട്ടാം വാർഷിക പരിപാടി ആയിട്ടാണ് പ്രീമിയർ ലീഗ് നടത്തിയത്. കായികത്തിന് പുറമെ വായനശാല, ബസ്സ്സ്റ്റാന്റ്, പരീക്ഷ കാലങ്ങളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ ട്യുഷൻ, കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകൾ നിർധന വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം , സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, കലാ സാംസ്‌കാരിക പരിപാടികളിലൂടെ മുണ്ട്യത്തടുക്ക പള്ളം പ്രദേശം മാത്രമല്ല ചുറ്റുപാടുമുള്ള നാട്ടുകാരുടെയും മനം കവർന്ന ക്ലബ്ബാണ് സ്കൈബ്ലൂ.

നൗഫൽ നീർച്ചാൽ ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ, മജീദ് എം എച് ടൂർണമെന്റിലെ താരവും മികച്ച വിക്കെറ്റ് കീപ്പറും ബൗളറുമായി ആഷിക്ക് കുദുപംകുഴി എമെർജിങ് പ്ലയെർ, ഫിറ്റ്നസ് വേൾഡ് ഇലവൻ ഫെയർ പ്ലേ അവാർഡ് കരസ്തമാക്കി.