ഉത്തരാഖണ്ഡ് മിന്നൽ പ്രളയം: മരണം 32, കാരണം കണ്ടെത്താൻ കേന്ദ്രവും, ശാസ്ത്രലോകവും

തപോവനി. ചമോലിയിലെ  മിന്നൽ പ്രളയത്തിൽ മരണം 32 ആയി. 197പേരെ  ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.ഇവരിൽ 20 ഓളം  എഞ്ചിനീയർമാർ ഉൾപ്പെടെ 93 എൻടിപിസി പദ്ധതിയുമായി ബന്ധപ്പെട്ട വരാണ്. ഇപ്പോൾ കിട്ടുന്ന  മൃതദേഹങ്ങൾ ഒന്നും തിരിച്ചറിയാനാവാത്തവിധത്തിലാണ്. 

അതേസമയം മിന്നൽ പ്രളയത്തിന്  പിന്നിലെ കാരണം കണ്ടെത്താൻ കേന്ദ്രവും, ശാസ്ത്രലോകവും  രംഗത്തുണ്ട്. ഇപ്പോൾ കൃത്യമായ നിഗമനത്തിലെത്താൻ ആകില്ലെന്നാണ് പൊതു അഭിപ്രായം. മേഖലയിൽ പരിസ്ഥിതി സ്വഭാവം അവഗണിച്ചുള്ള വികസനപ്രവർത്തനവും, കാലാവസ്ഥ മാറ്റവുമാണ്  അപകടകാരണമെന്ന് പരിസ്ഥിതി വിദഗ്ധർ പറയുന്നു. വിഷയത്തിൽ ഭിവിന്ന  അഭിപ്രായങ്ങൾ രൂപപ്പെട്ട്  വരുന്നതിനാലാണ് വലിയ രീതിയിലുള്ള അന്വേഷണത്തിന് കേന്ദ്രം തയ്യാറെടുക്കുന്നത്.