ശ്വാസനാളിയിൽ പതിനഞ്ചാം വയസ്സിൽ വിസിൽ കുടുങ്ങി,25 വർഷത്തിന് ശേഷം പുറത്തെടുത്തു

പരിയാരം. 25 വർഷങ്ങൾക്കു മുമ്പ് കളിക്കുന്നതിനിടെ അറിയാതെ വിഴുങ്ങി പ്പോയ വിസിൽ പുറത്തെടുത്തത് നാൽപ്പതാമത്തെ വയസ്സിൽ. കണ്ണൂർ മട്ടന്നൂർ സ്വദേശിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ വിസിലാണ് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പുറത്തെടുത്തത്. 

വർഷങ്ങളോളമായുള്ള വിട്ടുമാറാത്ത ചുമയുമായാണ് രോഗി മെഡിക്കൽ കോളേജിൽ എത്തുന്നത്. സിടി സ്കാനിലാണ് ശ്വാസനാളിയിൽ അന്യവസ്തു കുടുങ്ങി കിടപ്പുണ്ടെന്ന് സംശയമുദിച്ചത്. ഉടൻ തന്നെ ശ്വാസനാളത്തിൽ ട്യൂബ് കടത്തിയുള്ള ബ്രോങോ സ്കോപ്പിക്ക് വിധേയമാക്കുകയായിരുന്നു. ശ്വാസനാളിയിൽ നിന്ന് പുറത്തെത്തിച്ചു വസ്തു വിസിലാണെന്നും കണ്ടെത്തി. 

രോഗിയോട് ഇതിനെപറ്റി ആരാഞ്ഞപ്പോഴാണ് പതിനഞ്ചാം വയസ്സിലെ സംഭവം ഓർമ്മ വന്നത്. ആസ്തമയായിക്കരുതി ഇത്രയും കാലം ചികിൽ സിക്കുകയായിരുന്നുവെന്നും രോഗി പറഞ്ഞു.