മഹിളാ കോൺഗ്രസിന് വേണ്ടത് 14 സീറ്റ്

കണ്ണൂർ. മുസ്ലിം ലീഗിൽ ഇക്കുറി  വനിതകൾക്ക് സ്ഥാനാർത്ഥിത്വം ലഭിക്കുമെന്ന പ്രതീക്ഷ നിലനിൽക്കെ, കോൺഗ്രസ്ലെ  വനിതാ നേതാക്കളും വലിയ  പ്രതീക്ഷയിൽ തന്നെ. 35 പേരുടെ പട്ടിക തയ്യാറാക്കി  മഹിളാ കോൺഗ്രസ്‌ താമസിയാതെ കെപിസിസിക്ക്‌ കൈമാറും. ജില്ലയിൽ ഒരാളെന്ന  നിലയിൽ 14 സീറ്റാണ് മഹിളാ  കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.