നിയമസഭാ തിരെഞ്ഞെടുപ്പ് : തമിഴ്നാട്ടിൽ 12, 110 കോടി യുടെ കാർഷിക വായ്പ എഴുതിതള്ളും

ചെന്നൈ. തിരഞ്ഞെടുപ്പ് അടുത്തതോടെ വായ്പ എഴുതിതള്ളി കർഷകരുടെ പ്രീതി സമ്പാദിക്കാൻ ഒരുങ്ങി തമിഴ്നാട് സർക്കാർ. സംസ്ഥാനത്തെ 12, 110 കോടി രൂപയുടെ കാർഷിക വായ്പകൾ എഴുതിത്തള്ളാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിയമസഭയിലാണ് പ്രഖ്യാപനം നടത്തിയത്. സഹകരണ ബാങ്കുകളിൽ നിന്നുള്ള കടങ്ങളാണ് എഴുതിത്തള്ളുന്നത് 16.13 ലക്ഷം കർഷകർക്ക് ഇതിൻറെ പ്രയോജനം ലഭിക്കും.

കൃഷി നാശം നേരിടുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ 1,117 കോടി രൂപ അനുവദിച്ചതിന്  പിന്നാലെയാണ്  കടം എഴുതിത്തള്ളാനും  തീരുമാനിച്ചത്.