108 ആംബുലൻസുകൾ വീണ്ടും ഓട്ടം തുടങ്ങി

കാസറഗോഡ്. കോവിഡ് വ്യാപനം  തുടരുന്നതിനിടെ 108 ആംബുലൻസുകൾ വീണ്ടും ഓട്ടം തുടങ്ങി. കോവിഡ് തുടങ്ങി ഒരു വർഷത്തിനിടയിൽ 108 ആംബുലൻസുകൾ ഓടിയത് 4. 60 ലക്ഷം കിലോമീറ്റർ. 

തുടക്കത്തിൽ 2 ആംബുലൻസുകളാണ് ജില്ലാ അധികൃതർ കോവിഡ് ദൗത്യ  ത്തിനായി നിയോഗിച്ചത്. വ്യാപനം കൂടിയപ്പോൾ എണ്ണം രണ്ടിൽ നിന്ന് 7ലെത്തി. കേസുകൾ 500 കടന്നതോടെ ജില്ലയിലെ 13  ആംബുലൻസുകളും കോവിഡ്  രോഗികൾക്കായി മാറ്റിവെച്ചു.

കോവിഡ്  ചികിത്സയ്ക്കായുള്ള യാത്ര ദുരിതമായത് സ്വന്തമായി വാഹനമി  ല്ലാത്ത പാവപെട്ട  രോഗികൾക്കായിരുന്നു. രോഗഭീതി കാരണം വാടക വാഹനങ്ങളും കിട്ടാതായി. ഈ സന്ദർഭത്തിലാണ് 108 ആംബുലൻസുകളുടെ പ്രസക്തി സമൂഹം തിരിച്ചറിഞ്ഞത്.

അതിനിടെ കോവിഡിൽ നേരിയ ഇളവ് വന്നതോടെ പിൻവലിഞ്ഞ 108 ആംബുലൻസുകൾ കോവിഡ്  രോഗികളുടെ എണ്ണം വർദ്ദിച്ചതോടെ വീണ്ടും ഓട്ടം തുടങ്ങി.