കുമ്പളയില്ല: 10പഞ്ചായത്തുകൾ കൂടി ശുചിത്വ പദവിയിലേക്ക്

കാസറഗോഡ്. ജില്ലയിൽ  10 പഞ്ചായത്തുകളും, ഒരു  ബ്ലോക്ക് പഞ്ചായത്തും കൂടി  ശുചിത്വ പദ്ധതിയിലേക്ക്. പ്രഖ്യാപനം ഇന്ന് 3 മണിക്ക് മന്ത്രി എ സി മൊയ്‌തീൻ നിർവഹിക്കും. 

വോർക്കാടി, എൻമകജെ, മീഞ്ച, മൊഗ്രാൽ പുത്തൂർ, ചെമ്മനാട്, മുളിയാർ, കുമ്പഡാജെ, കാറഡുക്ക, ബളാൽ, വലിയപറമ്പ എന്നീ ഗ്രാമ പഞ്ചായത്തുകളും, പരപ്പ ബ്ലോക്ക്‌ പഞ്ചായത്തുമാണ് രണ്ടാം ഘട്ടത്തിൽ ശിചിത്വ പദവിക്കർഹമാകുന്നത്.

ഹരിത കേരള മിഷന്റെയും, ശുചിത്വ മിഷന്റെയും  നേത്രത്വത്തിലുള്ള  സംഘം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പഞ്ചായത്തുകളെ തിരഞ്ഞെടുക്കുന്നത്. ഹരിത കർമ്മസേനയുടെ പ്രവർത്തനം, ശുചിമുറികൾ, നിരത്തുകൾ, ജലാശയങ്ങൾ എന്നിവയുടെ വൃത്തി, മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെയുള്ള നടപടികൾ, മാലിന്യം കത്തിക്കുന്നവർക്കെതിരെയുള്ള നടപടികൾ തുടങ്ങിവ വിലയിരുത്തിയാണ് ശുചിത്വ പദവി നൽകുന്നത്.