തെറ്റിദ്ധരിപ്പിച്ച് റേഷൻ ആനുകൂല്യം നേടിയാൽ ക്രിമിനൽ കേസ്

തിരുവനന്തപുരം. തെറ്റായ വിവരങ്ങൾ കാണിച്ച്  റേഷൻ ആനുകൂല്യങ്ങൾ നേടിയാൽ ക്രിമിനൽ കേസെടുക്കാനും, ഇപ്രകാരം ചെയ്യുന്ന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി പരിഷ്കരിച്ച കേരള റേഷനിംഗ് ഓർഡർ 2021 മന്ത്രിസഭായോഗം അംഗീകരിച്ചു. കാർഡിലെ  മുതിർന്ന അംഗങ്ങൾക്ക് കടയിൽ പോകാൻ സാധിക്കാതെ വന്നാൽ പകരം ആളെ നിയോഗി ക്കാനും വ്യവസ്ഥയുണ്ട്.

ആവശ്യസാധന നിയമം 1955ന്റെ ഭാഗമായി 1966ൽ നിലവിൽ വന്ന കേരള റേഷനിങ് നിയന്ത്രണ ഉത്തരവാണ് സമഗ്ര പരിഷ്കരണത്തിന് വിധേയമാക്കിയത്. ദേശീയ ഭക്ഷ്യ ഭദ്രതാ  നിയമം 2013ന്റെ  ഭാഗമായി സംസ്ഥാനത്ത് ചട്ടങ്ങൾ രൂപീകരിച്ചതിന്റെ തുടർച്ചയാണ് പരിഷ്കരണം.