പൈവളികെ പഞ്ചായത്ത് കെ.എം.സി.സി അബൂബക്കർ ഹാജിക്ക് യാത്രയയപ്പ് നൽകി


അബുദാബി : നാൽപതു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന പൈവളികെ പഞ്ചായത്ത്  കെ എം സി സി പ്രസിഡന്റ് അബൂബക്കർ ഹാജിക്ക് യാത്രയയപ്പ് നൽകി. പഞ്ചായത്ത് തലത്തിൽ പ്രസ്ഥാനത്തെ വളർത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിത്വമാണ് അബൂബക്കർ ഹാജിയെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു . പഞ്ചായത്ത് കമ്മിറ്റിയുടെ മൊമെന്റോ അബൂബക്കർ ഹാജിക്ക്  ജനറൽ സെക്രട്ടറി സക്കിർ കമ്പാർ കൈമാറി, അസീസ് പെർമുദെ ഷാൾ അണിയിച്ചു . 
ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന യാത്രയയപ്പ് യോഗത്തിൽ അബ്ദുൽ റഹിമാൻ കമ്പള  ബായാർ അദ്ധ്യക്ഷത  വഹിച്ചു . ജില്ലാ കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ ഉത്ഘാടനം  ചെയ്തു . ഇന്ത്യൻ ഇസ്ലാമിക് സെന്റര് സ്പോർട്സ് സെക്രട്ടറി മുജീബ് മൊഗ്രാൽ, ജില്ലാ സെക്രട്ടറി ഹനീഫ് ചള്ളങ്കയം ,മണ്ഡലം നേതാക്കളായ ഉമ്പു  ഹാജി പെർള , ഇസ്മായിൽ മുഗളി ,അസീസ് കന്തൽ, ലത്തീഫ് ഈറോഡി, സിദ്ദിഖ് ആരിക്കാടി, ശരീഫ് ഉറുമി,റസാഖ് നൽക്ക , അഷ്റഫ് ബസറ,കലന്തർ ഷാ ബന്ദിയോട് , ഇബ്രാഹിം ജാറം,തുടങ്ങിയവർ സംസാരിച്ചു .

ഓ. കെ ഇബ്രാഹിം അട്ക്ക ,ലത്തീഫ് അക്കര, അസ്ഹർ ബായാർ , സിദ്ദിഖ് ബായാർ, ഇബ്രാഹിം നൂത്തില, റിസ്‌വാൻ ബായാർ ,മുസ്തഫ കമ്പള   തുടങ്ങിയവർ സംബന്ധിച്ചു ജനറൽ സെക്രട്ടറി സക്കീർ  കമ്പാർ സ്വാഗതവും ട്രഷറർ ഖലീൽ അഹമ്മദ് പൈവളികെ നന്ദിയും പറഞ്ഞു