കേരളത്തിലെ 43 ശതമാനം പ്രദേശങ്ങൾ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതാ മേഖലയിൽ

തിരുവനന്തപുരം. കേരളത്തിൻറെ ആകെ  ഭൂവിസ്തൃതിയുടെ 43 ശതമാനം മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതാ  മേഖലയിലാണെന്ന് കേരള-യൂഎസ്  സർവകലാശാലകളിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇതിൽ 17 ശതമാനം പ്രദേശങ്ങൾ അതീവ അപകട മേഖലകളായി മാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഇടുക്കി ജില്ലയുടെ 74 ശതമാനവും  വയനാട് ജില്ലയുടെ 51 ശതമാനവും മണ്ണിടിച്ചിൽ  സാധ്യതയുള്ള കുന്നിൻചെരുവകളാ  ണെന്നും ജിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കേരളത്തിൽ അതിതീവ്ര  മഴ വ്യാപിക്കുന്നത്  അപകടസാധ്യത വർധിപ്പിക്കുന്നു. ഓരോ ജില്ലയുടെയും ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളിലെ മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇരുളിനെ  അതിജീവിക്കാൻ പഠനത്തിൽ നിർദ്ദേശിക്കുന്ന മാർഗ്ഗങ്ങളുമുണ്ട്