എൽദോസ് കുന്നപ്പിള്ളി എംഎൽഎ വിഷയം :പ്രതികരിക്കാതെ കോൺഗ്രസ്‌ നേതൃത്വം

പെരുംബാവൂർ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ രാമക്ഷേത്രം നിർമ്മാണത്തിന് പണം നൽകുന്ന ചിത്രം പുറത്തുവന്നത് വിവാദമായി. പ്രതികരിക്കാതെ കോൺഗ്രസ് നേതൃത്വം. എൽദോസ് കുന്നപ്പിള്ളിയുടെ ഓഫീസിൽ രാമക്ഷേത്രം നിർമ്മാണ ക്യാമ്പയിനുമായി എത്തിയ ഹിന്ദു സംഘടന നേതാക്കളിൽ നിന്ന് രൂപരേഖ വാങ്ങുന്നതാണ് ചിത്രം. സംഭാവന നൽകിയതായും  ഇവർ പറയുന്നുണ്ട്.

എന്നാൽ താൻ കബളിപ്പിക്കപ്പെട്ടതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഹിന്ദു സംഘടനാ നേതാക്കൾ തന്നെ സമീപിച്ചതെന്ന വിവരം അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം നിയമസഭാ  തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രതികരിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.